ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍മുന്നേറ്റമാണ് ഉണ്ടായത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2012, 3:57 pm
പഴയതുപോലെയല്ല ഇന്നത്തെ കാലഘട്ടം. ഞാന്‍ ഒരിക്കല്‍ ഒരു പ്രസംഗത്തില്‍ കട്ടന്‍ചായയും പരിപ്പുവടയും എന്നു പറഞ്ഞത് മാധ്യമങ്ങള്‍ക്ക് ഒരു വലിയ വിഷയമായിരുന്നു. അതൊരു വസ്തുതയാണ്.
ഒരുപാട് കാലം പിന്നിട്ടുകഴിഞ്ഞു. മനുഷ്യന്റെ ഇപ്പോള്‍ ബുദ്ധിപരമായി ഇപ്പോള്‍ വളര്‍ച്ചയുടെ കാലഘട്ടത്തിലാണ്. കുതിപ്പിലാണ്. പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ മുന്നേറ്റമാണ് ഈ കാലഘട്ടത്തിലുണ്ടായത്.
ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ ഈ വളര്‍ച്ചയുടെ പ്രധാനപ്പെട്ട മേഖല ഈ മാധ്യമങ്ങളുടെ രംഗത്താണ്. ഇതര സാങ്കേതിക വിദ്യയുടെ ഏറ്റവും സവിശേഷത പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്, അതിന്റെ ഏറ്റവും വിഘടമായ രംഗം രൂപീകരിക്കപ്പെട്ടുവന്നിട്ടുള്ളത് വാര്‍ത്താവിനിമയ രംഗത്താണ്.
