ആ ബോര്‍ഡ് വെച്ചത് സി.പി.എമ്മുമായിട്ട് ബന്ധമില്ലാത്ത സി.ഐ.ടി.യുമായി ബന്ധമില്ലാത്ത ആരോ ആയിരിക്കാം. ആ ആരോ ചിലപ്പോള്‍ ഒരു മാനേജ്‌മെന്റ് കമ്മിറ്റിയകാം ആരുമാകാം.

ആരായാലും അവര്‍ സി.പി.എമ്മിനും സി.ഐ.ടി.യുവിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും ഗുണം ചെയ്യുന്നവരല്ല.സഖാവ് ചന്ദ്രപ്പന്‍ പറഞ്ഞത് ആ കാര്യം മാത്രമാണ്. അതിന്റെ പേരില്‍ ചന്ദ്രപ്പനെ പോലെയൊരു നേതാവിനെ പറ്റി പറഞ്ഞുകൂടാത്ത ഭാഷയില്‍ ധിക്കാരമുറ്റിയ ഭാഷയില്‍ ചില സി.പി.എം സഖാക്കള്‍ സംസാരിച്ചത് ശരിയായില്ല.

ശരിക്കു പറഞ്ഞാല്‍ ആ പ്രതികരിച്ച സി.പി.എം നേതാക്കന്‍മാരുടെ രാഷ്ട്രീയ പക്വത കുറവിനെ കുറിച്ച് മനസ്സിലാക്കാന്‍ കേരളത്തില്‍ വീണ്ടും അവസരമുണ്ടാക്കിയെന്നാണ് എനിയ്ക്ക് ചൂണ്ടിക്കാണിക്കാനുള്ളത്.

ചന്ദ്രപ്പനെതിരെയുണ്ടായ പ്രസ്താവനകളെ കുറിച്ച് ഇന്നലെ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.

Malayalam News

Kerala News In English