പാമോയില്‍ കേസിലെ പ്രഥമ റിപ്പോര്‍ട്ട് ശരിവെച്ച സുപ്രീംകോടതി വിധിയെപോലും അട്ടിമറിക്കാനുള്ള പാഴ്ശ്രമങ്ങളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

അതിനുള്ള ശ്രമങ്ങളാണ് 2012 ജനുവരി 6 ന് വിജിലന്‍സ് എസ്.പി ശശിധരന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പാമോയില്‍ അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഈ ഇടപാടില്‍ യാതൊരു പങ്കുമില്ലെന്നാണ് ആ റിപ്പോര്‍ട്ടില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തിരക്കഥയെഴുതിയതിന്‍ പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആണിത് എന്ന് അനുമാനിക്കാം എന്നതിനുള്ള എല്ലാ തെളിവുകളും അതിലുണ്ട്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.


Malayalam News

Kerala News In English