രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉടനടി പിടികൂടുവാനുള്ള എല്ലാ സാധ്യതകളും സൗകര്യങ്ങളും ഉള്ള കേരള ഗവണ്‍മെന്റോ കേരള ഗവണ്‍മെന്റിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കേണ്ട കേന്ദ്ര ഗവണ്‍മെന്റോ ഇവരുടെ അറസ്റ്റ് എന്തിനാണ് വെച്ചുതാമസിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ല.

ഏറ്റവും കൊടിയ അഴിമതി നടത്തി രക്ഷപ്പെട്ടിട്ടുള്ള ഒട്ടോവിയോ ക്വത്‌റോച്ചിയുടെ ഇറ്റലിയായതുകൊണ്ടാണോ ഇങ്ങനെയുള്ള സംഭവമുണ്ടായിരിക്കുന്നതെന്ന സംശയം കേരളീയനിലും ഇന്ത്യക്കാരനിലും ഉണ്ടാവുക സ്വാഭാവികം മാത്രം.

കൊല്ലത്ത് സി.ഐ.ടി.യു മത്സത്തൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.എസ്.

Malayalam News

Kerala News In English