മരികാന: ദക്ഷിണാഫ്രിക്കയിലെ പ്ലാറ്റിനം ഖനിയില്‍ സമരം ചെയ്ത തൊഴിലാളികളെ പോലീസ് വെടിവെച്ചു. വെടിവെപ്പില്‍ പന്ത്രണ്ടോളം തൊഴിലാളികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

Ads By Google

Subscribe Us:

തുച്ഛമായ ശബളം ലഭിച്ചിരുന്ന ഖനിത്തൊഴിലാളികള്‍ കഴിഞ്ഞ ഒരാഴ്ചയായി സമരത്തിലായിരുന്നു. വേതനം വര്‍ധിപ്പിക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്ന നിലപാടായിരുന്നു തൊഴിലാളികള്‍ സ്വീകരിച്ചത്. എന്നാല്‍ തൊഴിലാളികളോട് സമരം അവസാനിപ്പിക്കണമെന്നും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും അധികൃതര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ഇത് അംഗീകരിക്കാന്‍ വിസ്സമ്മതിച്ചതിനാണ് വെടിവെച്ചതെന്നാണ് അറിയുന്നത്. തൊഴിലാളികളെ വെടിവെച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. പോലീസിന്റെ ഹീനകൃത്യത്തിനെതിരെ കര്‍ശന നിയമനടപടികളെടുക്കുമെന്നും ജേക്കബ് സുമ പറഞ്ഞു.