എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്
എഡിറ്റര്‍
Wednesday 31st May 2017 12:12am

കോഴിക്കോട്: റിപ്പബ്ലിക് ടിവി ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അവതരണ രീതി കുപ്രസിദ്ധമാണ്. ചര്‍ച്ചയ്ക്ക് (?) അതിഥികളായി വിളിക്കുന്നവരെ വായ തുറക്കാന്‍ അനുവദിക്കാത്ത അര്‍ണബിന്റെ നടപടി വിമര്‍ശിച്ച് രംഗത്തെത്തിയവരുടെ എണ്ണം കുറവല്ല. ഇത്തരത്തില്‍ അര്‍ണബിന്റെ മുന്നില്‍ മൗനിയായിരിക്കേണ്ടി വന്നയാളാണ് പാലക്കാട് എം.പി എം.ബി രാജേഷ്.


Also Read: ‘വെജിറ്റേറിയന്‍ ഇന്ത്യ’ എന്നത് മിഥ്യ മാത്രം; 70 ശതമാനം ഇന്ത്യക്കാരും മാംസഭുക്കുകളെന്ന് സര്‍വ്വേ ഫലം; മുമ്പില്‍ തെലുങ്കാന


കഴിഞ്ഞ ദിവസമാണ് രാജേഷിനെ മറ്റൊരു വിഷയത്തിന്മേലാണ് ചര്‍ച്ചയെന്ന് പറഞ്ഞ് റിപ്പബ്ലിക്കിലെ ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ ചര്‍ച്ച ആരംഭിച്ച ശേഷമാണ് സൈന്യത്തെ പറ്റി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് വിഷയമെന്ന് രാജേഷ് അറിയുന്നത്. എങ്കിലും അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുത്തു. പക്ഷേ ഒരക്ഷരം പറയാന്‍ അര്‍ണബ് അദ്ദേഹത്തെ അനുവദിച്ചില്ല.

എന്നാല്‍ അര്‍ണബിന്റെ ജനാധിപത്യ വിരുദ്ധ ചര്‍ച്ചയ്‌ക്കെതിരെ തുറന്ന കത്തുമായി എം.ബി രാജേഷ് വന്നതോടെ റിപ്പബ്ലിക്കിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, അതിനെ പരിഹസിച്ച് ന്യൂസ് 18 കേരള ചാനല്‍ ട്രോള്‍ വീഡിയോ ഇറക്കിയിരിക്കുകയാണ്.


Don’t Miss: ‘അതുകൊണ്ടാ ഹിന്ദു കുട്ടിയുടെ കൂടെ കണ്ടപ്പൊ നിന്നോട് ചോദിക്കുന്നത്’; സുഹൃത്തിനെ ബസ് കയറ്റി വിടാനെത്തിയ മാധ്യമപ്രവര്‍ത്തകന് നേരെ സദാചാര അതിക്രമം


അര്‍ണാബ് ഗോസ്വാമിക്ക് എംബി രാജേഷ് എംപി എഴുതിയ തുറന്ന കത്ത് വാര്‍ത്തയായ സാഹചര്യത്തിലാണ് ന്യൂസ് 18 ചാനല്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരായ ഗോപീകൃഷ്ണനും എസ്. ലല്ലുവും ആണ് ‘വിടില്ല ഞാന്‍’ എന്ന പരിപാടിയുമായി എത്തിയത്. വീഡിയോ ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം:

Advertisement