Categories

കൈ­വെ­ട്ട് കേ­സ്: അ­ന്വേ­ഷ­ണ സം­ഘ­ത്തില്‍ മാറ്റമില്ലെന്ന് ഐ ജി സന്ധ്യ

കൊ­ച്ചി: തൊ­ടുപു­ഴ ന്യൂ­മാന്‍ കോള­ജ് അ­ധ്യാ­പ­കന്‍ ടി ജെ ജോ­സ­ഫി­നെ ആ­ക്ര­മി­ച്ച് കൈ­വെട്ടി­യ കേ­സി­ന്റെ അ­ന്വേ­ഷ­ണ­സം­ഘ­ത്തില്‍ മാ­റ്റ­മി­ല്ലെ­ന്ന് ഐ ജി ബി സന്ധ്യ.

അ­ന്വേ­ഷ­ണ­ം നല്ല രീ­തി­യില്‍ പു­രോ­ഗ­മി­ക്കു­ന്നു­ണ്ടെന്നും അ­തു­കൊ­ണ്ട് അ­ന്വേ­ഷ­ണ സം­ഘ­ത്തില്‍ മാ­റ്റ­മൊ­ന്നും ന­ട­ത്താന്‍ ഉ­ദ്ദേ­ശി­ക്കു­ന്നി­ല്ലെ­ന്നും ഐ ജി വ്യ­ക്ത­മാ­ക്കി. ഇ­തു സം­ബ­ന്ധി­ച്ചു വ­ന്ന മാ­ധ്യ­മ­വാര്‍­ത്ത­കള്‍ അ­ടി­സ്ഥാ­ന­ര­ഹി­ത­മാ­ണെ­ന്നും അ­വര്‍ പ­റഞ്ഞു.

എ.എസ്.പി. ജയനാഥിനേയും ഡിവൈ.എസ്.പി. കൃഷ്ണകുമാറിനേയുമാണ് അന്വേഷണസംഘത്തില്‍ നിന്ന് മാറ്റാന്‍ തീരുമാന­മാ­യെ­ന്ന് മാ­ധ്യ­മ­ങ്ങള്‍ നേര­ത്തെ റി­പ്പോര്‍­ട്ട് ചെ­യ്­തി­രുന്നു. മാധ്യമങ്ങള്‍ക്ക് അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതിനാലാണ് ഇവരെ മാറ്റി­നിര്‍­ത്തു­ന്ന­തെ­ന്നാ­യി­രു­ന്നു വാര്‍­ത്ത.

എ­ന്നാല്‍ അന്വേഷണ സംഘത്തില്‍ അഴിച്ചുപണി നടത്തിയിട്ടില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പ്രതികരിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.