കൊച്ചി: തൊടുപുഴ ന്യൂമാന്‍കോളേജ് അധ്യാപകന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ടിന്റെ സഹസംഘടനയായ ഇമാം കൗണ്‍സില്‍ പ്രസിഡന്റ് അഷ്‌റഫ് അലി മൗലവി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ചോദ്യംചെയ്യലിനായി മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനലാണ് ഇയാള്‍ ഹാജരായത്.

കഴിഞ്ഞദിവസം ഹാജരാകാനായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്നു ഹാജരാകാന്‍ തയ്യാറാണെന്ന് മൗലവി അറിയിക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്. കൈവെട്ടുകേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസ്‌റുദ്ദീന്‍ എളമരത്തിനും ദേശീയസമിതിയംഗം പ്രൊഫ.പി കോയക്കും അന്വേഷണസംഘം നേരത്തേ നോട്ടീസയച്ചിരുന്നു.