Categories

കൈ­വെ­ട്ടു കേസ്: അ­ക്ര­മി­സം­ഘ­ത്തി­ലെ ഒ­രാള്‍ അ­റ­സ്റ്റില്‍

കൊച്ചി: തൊ­ടുപു­ഴ ന്യൂ­മാന്‍ കോ­ളേ­ജ് അ­ധ്യാ­പക­ന്റെ കൈപ്പ­ത്തി വെ­ട്ടി­മാറ്റി­യ കേ­സില്‍ അ­ക്ര­മി­സം­ഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന ഒ­രാ­ളെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. മൂ­വാ­റ്റുപു­ഴ സ്വ­ദേ­ശി ഷം­സു­ദ്ദീന്‍ ആ­ണ് അ­റ­സ്റ്റി­ലാ­യത്. ഇ­താ­ദ്യ­മാ­യാ­ണ് അ­ക്ര­മി­സം­ഘ­ത്തി­ലെ ഒ­രാള്‍ അ­റ­സ്റ്റി­ലാ­കു­ന്നത്. തി­രു­ച്ചി­റ­പ്പ­ള്ളി­യില്‍ നിന്നും വരും വ­ഴി­യാ­ണ് ഇ­യാള്‍ അ­റ­സ്റ്റി­ലാ­യ­ത്.

അ­ക്ര­മി­സം­ഘ­ത്തില്‍ ഏ­ഴു­പേ­രു­ണ്ടാ­യി­രു­ന്ന­താ­യി ഷം­സു­ദ്ദീന്‍ പോ­ലീ­സി­ന് മൊ­ഴി­നല്‍­കി­യി­ട്ടുണ്ട്. കു­റ­ച്ചു­കാ­ല­മാ­യി ഇ­യാള്‍ കേ­ര­ള­ത്തി­നു പു­റ­ത്താ­യി­രു­ന്നു­വെന്നും പോ­ലീ­സ് അ­റി­യി­ച്ചു. അ­ധ്യാ­പക­ന്റെ കൈ­പ്പ­ത്തി­വെട്ടി­യ സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് പോ­പ്പു­ലര്‍­ഫ്ര­ണ്ട് ദേ­ശീ­യ­സ­മി­തി അം­ഗം പ്രൊ­ഫ. പി പി കോ­യ അ­ന്വേ­ഷ­ണ­സം­ഘ­ത്തി­നു മു­മ്പാ­കെ ഹാ­ജ­രാ­യി­രു­ന്നു. പോ­പ്പു­ലര്‍­ഫ്ര­ണ്ടി­ന്റെ അ­റ­ി­വോ­ടെയാണോ സംഭ­വം ന­ട­ന്ന­തെ­ന്ന് അ­ന്വേ­ഷി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യാ­ണ് ചോദ്യം ചെയ്യല്‍.

നേര­ത്തെ കൈ­വെ­ട്ടു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഒ­റ്റ­പ്പാല­ത്തെ നി­യാ­സി­നെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­തി­രുന്നു. പോ­ലീ­സ് ലു­ക്കൗ­ട്ട് നോ­ട്ടീ­സ് പു­റ­പ്പെ­ടു­വി­ച്ച­വ­രില്‍­പ്പെ­ട്ട­യാ­ളാ­ണ് നി­യാസ്. തെ­ളി­വ് ന­ശി­പ്പിക്കല്‍, പ്ര­തിക­ളെ സ­ഹാ­യി­ക്കല്‍ എ­ന്നീ കു­റ്റ­ങ്ങ­ളാ­ണ് ഇ­യാള്‍­ക്കെ­തി­രേ­യു­ള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.