ഇടുക്കി: തൊടുപുഴ ന്യൂമാന്‍സ് കോളജിലെ ബികോം രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകനം സസ്‌പെന്റ്‌ ചെയ്തു. കോളജിലെ മലയാളം പ്രൊഫസര്‍ ടി കെ ജോസഫിനെയാണ് സസ്‌പെന്‍ന്റ് ചെയ്തത്.

ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ അപാകതയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ നടന്ന പരീക്ഷയില്‍ ചോദ്യപ്പേപ്പറില്‍ പ്രവാചകനംയും ദൈവത്തെ നിന്ദിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് പരാതിയുയര്‍ന്നത്. അതേസമയം സംഭവത്തില്‍ ന്യുമാന്‍ കോളജ് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.