തൊടുപുഴ: ന്യൂമാന്‍ കോളജില്‍ പ്രവാചകനെ നിന്ദിച്ച്‌കൊണ്ട് ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന്റെ പാസ്‌പോര്‍ട്ട് പോലിസ് കണ്ടെടുത്തു. അധ്യാപകന്റെ സഹോദരി ഭര്‍ത്താവിനെ ഇന്നും പോലിസ് ചോദ്യം ചെയ്തു. അധ്യാപകന്‍ ഇതുവരെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. വീടിന് പോലിസ് കാവല്‍ തുടരുകയാണ്.

ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തൊടുപുഴയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. അധ്യാപകന് വേണ്ടി നാല് ബാച്ചുകളിലായി പോലിസ് സംസ്ഥാനമൊട്ടാകെ പരിശോധന നടത്തുകയാണ്. മൊബൈല്‍ ഫോണിലെ ഐ എം ഇ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ട്.