Administrator
Administrator
ചോദ്യപേപ്പര്‍ വിവാദത്തില്‍പ്പെട്ട അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി
Administrator
Sunday 4th July 2010 11:00am

prof tj joseph new man collegeതൊടുപുഴ: ന്യൂമാന്‍ കോളേജിലെ ചൊദ്യപ്പേപ്പര്‍ വിവാദത്തില്‍പ്പെട്ട അധ്യാപകന് നേരെ ആക്രമണം. അധ്യാപകനായ ടി ജെ ജോസഫ് പള്ളിയില്‍ നിന്നും മടങ്ങുമ്പോള്‍ മൂവാറ്റുപുഴയില്‍വെച്ച് ഒരുസംഘമാളുകള്‍ ആക്രമിക്കുകയും കൈവെട്ടിമാറ്റുകയുമായിരുന്നു. വാഹനത്തിലെത്തിയ സംഘമാണ് ജോസഫിനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. മാരകമായി പരിക്കേറ്റ ജോസഫിനെ എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്്.

ഒമിനി വാനിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തില്‍ എട്ടുപേരുണ്ടായിരുന്നതായി സഹോദരി സ്‌റ്റെല്ല പറഞ്ഞു. വിവാദത്തെത്തുടര്‍ന്ന് എം ജി യൂണിവേഴ്‌സിറ്റി ജോസഫിന്റെയും കോളേജ് പ്രിന്‍സിപ്പലിന്റെയും അംഗീകാരം റദ്ദാക്കിയിരുന്നു. വിവാദത്തിനുശേഷം നിരവധി മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Advertisement