കൊച്ചി: ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദിന് അന്വേഷണസംഘം വീണ്ടും നോട്ടീസയച്ചു. ചോദ്യംചെയ്യലിനായി വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കൈവെട്ടുകേസുമായി ബന്ധപ്പെട്ട് ഹമീദിനെ 10 ന് ചോദ്യംചെയ്തിരുന്നു.

തിങ്കളാഴ്ച്ച ചോദ്യംചെയ്യാനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹമീദ് അന്ന് ഹാജരായിരുന്നില്ല. സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തിരക്കുള്ളതിനാല്‍ മറ്റൊരുദിവസം അനുവദിക്കണമെന്ന് അബ്ദുള്‍ ഹമീദ് അന്വേഷണസംഘത്തോ
അപേക്ഷിച്ചിരുന്നു. അതിനിടെ കൈവെട്ടുകേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസ്‌റുദ്ദീന്‍ എളമരത്തിനും ദേശീയ സമിതിയംഗം പ്രൊഫ. പി കോയക്കും അന്വേഷണസംഘം നേരത്തേ നോട്ടീസയച്ചിരുന്നു.