മൂവാറ്റുപുഴ: വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതിനെത്തുടര്‍ന്ന് ആക്രമണത്തിനിരയായ ന്യുമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിനെ സന്ദര്‍ശിക്കാനെത്തിയ ആള്‍ പിടിയിലായി. ഗുരുവായൂര്‍ സ്വദേശി അനീഷ് മുഹമ്മദലിയാണ് പോലീസിന്റെ പിടിയിലായത്.

ഇയാള്‍ക്കൊപ്പം വന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. ജോസസഫിനെ കണ്ട് മാപ്പുപറയാനാണ് താന്‍ വന്നതെന്ന് അനീഷ് പോലീസിനോട് പറഞ്ഞു. അനീഷിന് ചെറിയ തോതില്‍ മാനസിക തകരാറുണ്ടെന്നാണ് പോലീസിന്റെ നിഗമനം.