കൊ­ച്ചി: തൊ­ടുപു­ഴ ന്യൂ­മാന്‍­സ് കോള­ജ് അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ കേ­സില്‍ മു­ഖ്യ­പ്ര­തി യൂ­നി­സ് പി­ടി­യി­ലായി. പാ­ല­ക്കാ­ട് വെ­ച്ചാ­ണ് ഇ­യാള്‍ പി­ടി­യി­ലാ­യത്. പോ­പ്പു­ലര്‍ ഫ്ര­ണ്ട് പ്ര­വര്‍­ത്ത­ക­നാ­ണ് യൂ­നിസ്. കേ­സില്‍ മു­ഖ്യ സൂ­ത്ര­ധാ­ര­നാ­ണ് യൂ­നി­സെ­ന്നാ­ണ് പോ­ലീ­സ് പ­റ­യു­ന്നത്. ഇ­യാ­ളു­ടെ രേ­ഖാ ചിത്രം ക­ഴി­ഞ്ഞ ദിവ­സം പോ­ലീ­സ് പുറ­ത്ത് വി­ട്ടി­രുന്നു.

കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഉ­ന്നത പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രു­ടെ യോ­ഗം കൊ­ച്ചി­യില്‍ ന­ട­ക്കു­ക­യാണ്. ഇ­തി­ന് ശേ­ഷം യൂ­നി­സിന്റെ അ­റ­സ്­റ്റ് സം­ബ­ന്ധി­ച്ച് ന­ട­പ­ടി­യു­ണ്ടാ­വു­മെ­ന്നാ­ണ് സൂചന.