prof tj joseph new man college

pro.t j joseph

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. രണ്ട് പ്രതികളുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ അലി, നാസര്‍, യൂനുസ് എന്നീ പ്രതികള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൈവെട്ടിയവരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും കേന്ദ്രഏജന്‍സി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ഡി ജി പി വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിക്കുന്നത് സംബന്ധിച്ച് അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്നും ഡി ജി പി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടിരുന്നു.