കൊച്ചി: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രോഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോതമംഗലം സ്വദേശികളായ അലി, യൂനസ്, നാസര്‍ എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.