Categories

Headlines

അ­ധ്യാ­പക­ന്റെ കൈ വെട്ടല്‍: സി ഐ­ക്ക് വ­ധ ഭീഷ­ണി

കോ­ത­മം­ഗലം: ചോ­ദ്യ­പ്പേ­പ്പര്‍ വി­വാ­ദ­ത്തില്‍ അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ കേ­സില്‍ അ­ന്വേ­ഷ­ണ ഉ­ദ്യോ­ഗസ്ഥ­ന് വ­ധ ഭീ­ഷണി. ഇന്ന­ലെ രാ­ത്രി­യോ­ടെ­യാ­ണ് സി ഐ തോമ­സ് വര്‍­ഗീ­സിന്റെ ഔ­ദ്യോഗിക ഫോണ്‍ ന­മ്പ­റാ­യ 9447 987125 ലേ­ക്ക് ഭീഷ­ണി വ­ന്ന­ത്. പ്ര­തിക­ളെ അ­ന്വേ­ഷി­ച്ച് തി­രച്ചിലോ കൂ­ടു­തല്‍ അ­റ­സ്‌റ്റോ ഉ­ണ്ടാ­യാല്‍ ത­ങ്ങള്‍­ക്ക് കൊ­ല­പാത­കം ന­ട­ത്തേ­ണ്ടി വ­രു­മെ­ന്ന് പ­റ­ഞ്ഞാ­യി­രു­ന്നു ഭീ­ഷ­ണി.

കോ­ത­മം­ഗ­ല­ത്തി­ന­ടു­ത്ത് നെല്ലി­ക്കു­ഴി കേ­ന്ദ്രീ­ക­രിച്ച പോ­ലീ­സ് ക­ഴി­ഞ്ഞ ദിവ­സം തി­ര­ച്ചില്‍ ന­ട­ത്തി­യി­രുന്നു. ഫോണ്‍ കോ­ളി­ന് പി്­ന്നില്‍ അ­ക്ര­മി­കള്‍­ക്ക് വേ­ണ്ടി വാഹ­നം വാങ്ങി­യ കെ കെ അ­ലി­യു­ടെ സു­ഹൃ­ത്താ­ണെ­ന്ന് വ്യ­ക്ത­മാ­യി­ട്ടു­ണ്ടെ­ന്ന് പോ­ലീ­സ് അ­റി­യി­ച്ചു. ഭീ­ഷ­ണി­യെ­ക്കു­റി­ച്ച് മു­തിര്‍ന്ന പോ­ലീ­സു­ദ്യോ­ഗ­സ്ഥ­രു­മാ­യി ചര്‍­ച്ച ന­ട­ത്തി­യ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ കേ­സെ­ടു­ത്ത് അ­ന്വേഷ­ണം തു­ട­ങ്ങി­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.