കൊച്ചി: ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പോലീസ് പിടിയിലായി.ഗൂഢാലോചനയില്‍ പങ്കാളിയായ അലിയാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തും. ഇതിനുശേഷമേ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തൂ എന്ന പോലീസ് അറിയിച്ചു.

അതിനിടെ കൈവെട്ട് കേസില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫഹദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സര്‍ഫ്രാസ് നവാസുമായി കൈവെട്ടുകേസിലെ പ്രതികള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.