കൊച്ചി: തൊടുപുഴ ന്യൂമാന്‍കോളേജ് അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസ്‌റുദ്ദീന്‍ എളമരത്തിനും ദേശീയസമിതിയംഗം പ്രൊഫ. പി കോയക്കും നോട്ടീസ്. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.

നസ്‌റുദ്ദീന്‍ ഈമാസം 12 നും പി കോയ 16 നും ഹാജരാകണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ഹമീദ് ഇന്ന് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകില്ല. ഒരാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ട് ഹമീദ് കത്തുനല്‍കിയിട്ടുണ്ട്.

അതിനിടെ കൈവെട്ടുകേസില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സര്‍ഫ്രാസ് നവാസുമായി കൈവെട്ടുകേസിലെ പ്രതികള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.