ആലപ്പുഴ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ഹിബ ജ്വല്ലറിയില്‍ പോലീസ് റെയ്ഡ് നടത്തുന്നു. കൈവെട്ടിയ കേസില്‍ പ്രതിയാണെന്ന് പോലീസ് സംശയിക്കുന്ന അയൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അയൂബ് ഒളിവിലാണ്.

പെരുമ്പാവൂരിലെ ഹിബ ജ്വല്ലറിയുടെ ശാഖയിലും പോലീസ് റെയ്ഡ് നടത്തുന്നുണ്ട്. അതിനിടെ സംഭവത്തില്‍ നേരിട്ട് പങ്കാളികളായ രണ്ടുപേരുടെ രേഖാചിത്രം ഇന്ന് ഉച്ചക്കുശേഷം പോലീസ് പുറത്തുവിടും. കേസില്‍ പങ്കാളികളായ രണ്ടുപേരുടെ രേഖാചിത്രം നേരത്ത പോലീസ് പുറത്തുവിട്ടിരുന്നു.