കൊച്ചി: ന്യൂമാന്‍ കോളെജ് പ്രൊഫ.ടി ജെ ജോസഫിന്റ കൈവെട്ടിയതുമായി ബന്ധപ്പെട്ട് നാലുപേരെക്കുടി പോലീസ് തിരിച്ചറിഞ്ഞു. പോലീസ് പിടിയിലായ യൂനസിന്റെ മൊഴിയില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞിരിക്കുന്നത്.

കോതമംഗലം സ്വദേശി സോബിന്‍, പെരുമ്പാവൂര്‍ സ്വദേശി ഷംസൂദ്ദീന്‍, ആലുവാ സ്വദേശി നാസര്‍, മൂവാറ്റുപുഴ സ്വദേശി സജിന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഏഴംഗ സംഘമാണ് അധ്യാപകന്റെ കൈവെട്ടിയതെന്നും യൂനസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.