ആലുവ: വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. കൈവെട്ടിയവര്‍ക്കായി വ്യാജ സിംകാര്‍ഡുകള്‍ നല്‍കിയതിനാണ് മുന്നുപേരെ അറസ്റ്റ് ചെയ്തത്.

റാഫ് ഏജന്‍സി ഉടമ അജാഫ്, സ്വകാര്യ മൊബൈല്‍ കമ്പനികളിലെ ജീവനക്കാരായ സിജു, രാജന്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരെയും നാളെ കോടതിയില്‍ ഹാജരാക്കും.