Administrator
Administrator
ന്യൂമാഹി ഇരട്ടക്കൊല: പോലീസ് വാളുകള്‍ കണ്ടെടുത്തു
Administrator
Monday 19th July 2010 3:57pm

lapuzha accidentകണ്ണൂര്‍: ന്യൂമാഹി ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന വാളുകള്‍ പോലീസ് കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് സി പി ഐ എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവിയൂര്‍ ഷമ്മാസ്, ഈസ്റ്റ് പള്ളൂര്‍ കെ കെ അബ്ബാസ്, പള്ളൂര്‍ രാഹുല്‍ എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മെയ് 28 ന് രാവിലെ ന്യൂമാഹിയില്‍വെച്ച് ബി ജെ പി പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂര്‍ കുറുന്തോടത്ത് ഷിനോജ്, മടേമര്‍കണ്ടി എന്‍ കെ വിജിത്ത് എന്നിവരെയാണ് വെട്ടിക്കൊന്നത്.

Advertisement