എഡിറ്റര്‍
എഡിറ്റര്‍
നവദമ്പതികള്‍ക്ക് ‘വിവാഹസമ്മാന’മായി കോണ്ടം നല്‍കാന്‍ യു.പി സര്‍ക്കാര്‍
എഡിറ്റര്‍
Thursday 6th July 2017 1:19pm

ലക്‌നൗ: നവദമ്പതികള്‍ക്ക് വിവാഹസമ്മാനമായി കോണ്ടം വിതരണം ചെയ്യുമെന്ന് യു.പി സര്‍ക്കാര്‍. അതത് പ്രദേശത്തെ ആശാവര്‍ക്കര്‍മാര്‍ വഴിയാണ് ‘വിവാഹസമ്മാനം’ നല്‍കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു.

കോണ്ടത്തിനു പുറമേ കുടുംബാസൂത്രണ സന്ദേശമടങ്ങിയ ഒരു കിറ്റും ദമ്പതികള്‍ക്കു നല്‍കും. ഇതില്‍ ആരോഗ്യവിഭാഗത്തില്‍ നിന്നുള്ള കുറിപ്പും ഗര്‍ഭനിരോധന ഗുളികകളും, എമര്‍ജന്‍സി കോണ്ടര്‍സെപ്റ്റീവ് പില്‍സും ഉണ്ടാകും. കൂടാതെ നഖംവെട്ടി, ടവല്‍, ചീപ്പ്, കണ്ണാടി തുടങ്ങിയവയും വിതരണം ചെയ്യും

കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം, രണ്ടാമത്തെ പ്രവസവും ആദ്യപ്രസവവും തമ്മില്‍ എത്രമാസത്തെ വ്യത്യാസമുണ്ടാകണം തുടങ്ങിയ കാര്യങ്ങളാണ് ആരോഗ്യവകുപ്പിന്റെ കുറിപ്പിലുണ്ടാവുക. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമാണ് ഇത്തരമൊരു നീക്കമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം.


Also Read: ഈ അവാര്‍ഡ് ഞാനര്‍ഹിക്കുന്നുണ്ടോയെന്നറിയില്ല; ഇത് ഞാന്‍ വിനായകനും മണികണ്ഠനും സമര്‍പ്പിക്കുന്നു: പുരസ്‌കാരവേദിയില്‍ നിവിന്‍പോളി


ലോകജനസംഖ്യാദിനമായ ജൂലൈ 11ന് ഈ പദ്ധതി ആരംഭിക്കും.

‘വിവാഹജീവിതത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് നവദമ്പതികളെ ബോധവത്കരിക്കാനാണിത്.’ മിഷന്‍ പരിവാര്‍ വികാസിന്റെ പ്രോജക്ട് മാനേജര്‍ അന്‍വീഷ് സെക്‌സേന പറയുന്നു.

Advertisement