എഡിറ്റര്‍
എഡിറ്റര്‍
വെഞ്ചരിപ്പ് കര്‍മ്മം കഴിഞ്ഞതിനു പിന്നാലെ ഒരു സംഘമാളുകള്‍ ക്രിസ്ത്യന്‍ പള്ളി തല്ലിത്തകര്‍ത്തു: ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ തല്ലിത്തകര്‍ത്തു
എഡിറ്റര്‍
Tuesday 23rd May 2017 11:03am

കുന്ദാപ്പള്ളി: പുതുതായി പണികഴിപ്പിച്ച ക്രിസ്ത്യന്‍ പള്ളി ഒരു സംഘമാളുകള്‍ തല്ലിത്തകര്‍ത്തു. തെലുങ്കാന മേഡ്ചല്‍ ജില്ലയിലെ കുന്ദാപ്പള്ളിയിലെ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചാണ് ഗ്രാമീണര്‍ തകര്‍ത്തത്. ഞായറാഴ്ച

ഈ മാസം 13ന് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് റവ. തുമ്മ ബാലയാണ് പള്ളിയുടെ വെഞ്ചരിപ്പ് കര്‍മം നടത്തിയത്.

പള്ളി നിര്‍മാണത്തെ എതിര്‍ത്തുകൊണ്ട് അക്രമികള്‍ പ്രദേശത്തെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഒത്തുകൂടിയശേഷമാണ് അക്രമം നടത്തിയതെന്നാണു സൂചനയെന്ന് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

അക്രമ സമയത്ത് വാച്ച്മാനും അഞ്ചു തൊഴിലാളികളും പള്ളിയുടെ സമീപമുണ്ടായിരുന്നു. പള്ളിക്കുള്ളിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ വലിച്ചു താഴെയിടുകയും രേഖാചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പള്ളിക്കുള്ളിലുണ്ടായിരുന്ന കസേരകള്‍ അക്രമി സംഘം തല്ലിത്തകര്‍ത്തു. ഫോണും നശിപ്പിച്ചു.


Must Read: ‘രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല’; ബി.ജെ.പിയെ വിമര്‍ശിച്ചതിന് ജെ.എന്‍.യു നേതാവ് ഷെഹ്‌ല റാഷിദിനെ അപമാനിച്ച് ബോളിവുഡ് ഗായകന്‍ അഭിജീത്ത് 


പള്ളിയുമായി ബന്ധപ്പെട്ട ഒരാള്‍ ഓടിയെത്തി മൊബൈല്‍ ഫോണില്‍ അക്രമ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ഫോണ്‍ പിടിച്ചുവാങ്ങിയശേഷം ഇവരെ ഭീഷണിപ്പെടുത്തി. പള്ളി തകര്‍ത്തശേഷം അക്രമികള്‍ അവിടംവിട്ടുപോകുകയും ചെയ്തു.

സംഭവത്തില്‍ പള്ളി അധികൃതര്‍ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ട്.

Advertisement