ന്യൂദല്‍ഹി: ലോകം കാത്തിരുന്ന ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗംഭീര തുടക്കം. രാഷ്ട്രപതി പ്രതിഭാപാട്ടീലും ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി ചാള്‍സ് രാജകുമാരനും ചേര്‍ന്ന് ഗെയിംസിന്റെ തിരികൊളുത്തി.

രാജ്യത്തിന്റെ മഹത്തായ സാംസ്‌കാരികപൈതൃക വൈശിഷ്ഠ്യങ്ങളുടെ മേന്‍മ വെളിവാക്കുന്ന കലാപരിപാടികളാണ് ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിക്കെപ്പെട്ടത്. തുടര്‍ന്ന് മദ്രാസ് മൊസാര്‍ട്ട് എ ആര്‍ റഹ്മാന്റെ മെഗാ ഒ യാരോ യെ ഇന്തിയാ ബുലാ ലിയാ..ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, സോണാല്‍ മാന്‍സിംഗ്, രാജാ റെഢി തുടങ്ങിയ പ്രശസ്തര്‍ റഹ്മാനൊപ്പം പാടാനും ആടാനുമുണ്ടായിരുന്നു

തുടര്‍ന്ന് വിവിധരാജ്യങ്ങളില്‍ നിന്നുള്ള ടീമകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. അഭിനനവ് ബിന്ദ്രയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം വേദിയിലെത്തിയപ്പോള്‍ അവേശം അത്യുന്നതിയിലായി. ഇന്ത്യന്‍ താരങ്ങളായ വിജേന്ദര്‍ സിംഗ്, മേരികോം, സമ്രേഷ് ജംഗ്, സുശീല്‍ കുമാര്‍ എന്നിവരാണ് ബാറ്റണ്‍ ചാള്‍സ് രാജകുമാരന് കൈമാറിയത്.

ഇന്ന് എട്ടിനങ്ങളില്‍ ഫൈനല്‍ നടക്കും.നീന്തലില്‍ അഞ്ചും ജിംനാസ്റ്റിക്‌സില്‍ ഒന്നും ഭാരോദ്വഹനത്തില്‍ രണ്ടും ഫൈനലുകളാണ് നടക്കുക.ഭാരോദ്വാഹനത്തില്‍ മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷ. നീന്തല്‍ക്കുളത്തില്‍ സ്വര്‍ണം വാരാമെന്ന പ്രതീക്ഷയിലാണ് ആസ്‌ട്രേലിയയും ന്യൂസിലാന്‍ഡും.