Categories

നയന്‍സ് ഹോക്കി: ഇന്ത്യക്ക് തോല്‍വി

പെര്‍ത്ത് (ഓസ്‌ട്രേലിയ): ലാന്‍കോ ഇന്റര്‍നാഷനല്‍ സൂപ്പര്‍ സീരീസ് ഹോക്കിയിലെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യന്‍ പുരുഷടീം ദയനീയ തോല്‍വി ഏറ്റ് വാങ്ങിയപ്പോള്‍ വനിതകള്‍ ജയത്തോടെ അരങ്ങേറ്റം ഗംഭീരമാക്കി. ഉദ്ഘാടനദിനത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യന്‍ പുരുഷടീമിനെ ഗോള്‍വര്‍ഷത്തില്‍ മുക്കിയത്.

തുടക്കത്തില്‍ തന്നെ മൂന്നു ഗോള്‍ വഴങ്ങിയ ഇന്ത്യ 3-6നാണ് ന്യൂസീലന്‍ഡിനോടു പരാജയപ്പെട്ടത്. കിവികള്‍ക്കായി സ്റ്റീഫന്‍ ജന്നസ് ഹാട്രിക് നേടി. ഡാനിഷ് മുജ്താബ, സര്‍ദാര്‍ സിങ്, രവിപാല്‍ എന്നിവരായിരുന്നു ഇന്ത്യയുടെ സ്‌കോറര്‍മാര്‍.

വനിതാ വിഭാഗത്തില്‍ ഇന്ത്യ 3-1ന് മലേഷ്യയെ തകര്‍ത്തു. റിതുറാണി, സുശീല ചാനു, വന്ദന കതാരിയ എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.