Administrator
Administrator
പുതുവത്സരാഘോഷം: കേരളം കുടിച്ചത് 30 കോടിയുടെ മദ്യം
Administrator
Friday 1st January 2010 8:43pm

alchoholതിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് കേരളം കുടിച്ച് തീര്‍ത്തത് 30 കോടി രൂപയുടെ മദ്യം. ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് വിറ്റ മദ്യത്തിന്റെ കണത്ത് മാത്രമാണിത്. റെക്കോര്‍ഡ് മദ്യവില്ഡപനയാണ് ഇത്തവണ നടന്നത്. ബീവറേജസ് ഷോപ്പുകള്‍ പതിവിലും നേരത്തെ അടച്ചിട്ടും മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്.

ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സ്ഥലമെന്ന പേര് വിട്ട് കൊടുക്കാന്‍ ചാലക്കുടി തയ്യാറായില്ല. 16 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്ന രണ്ടാമത്തെ സ്ഥലം മലപ്പുറം ജില്ലയിലെ പൊന്നാനിയാണ്.

Advertisement