എഡിറ്റര്‍
എഡിറ്റര്‍
പി.എസ്.സിക്ക് പുതിയ വെബ്‌സൈറ്റ്
എഡിറ്റര്‍
Wednesday 6th February 2013 3:30pm

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഇനിമുതല്‍ പുതിയ വെബ്‌സൈറ്റ്. www.keralapsc.gov.in ആണ് പുതിയ വിലാസം. പഴയ വെബ്‌സൈറ്റിന്റെ വിലാസം www.keralapsc.org ആയിരുന്നു.

Ads By Google

പഴയതില്‍ നിന്നും വ്യത്യസ്തമായി ഏറെ പുതുമയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതുമാണ് പുതിയ വെബ് സൈറ്റ്. പരീക്ഷാ വിവരങ്ങളും നോട്ടിഫിക്കേഷനും അനൗണ്‍സ്‌മെന്റ്‌സും ഇന്റര്‍വ്യൂ ഷെഡ്യൂളുകളുമെല്ലാം കുറച്ചുകൂടി വ്യക്തമായി ലഭിക്കുന്ന രീതിയിലാണ് പുതിയ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഷോട്ട് ലിസ്റ്റും റാങ്ക് ലിസ്റ്റും ഹോം പേജില്‍ തന്നെ കാണത്തക്ക രീതിയിലാണ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് പുതിയ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

Advertisement