എഡിറ്റര്‍
എഡിറ്റര്‍
പറപ്പിക്കാന്‍ സ്റ്റോം വരുന്നു
എഡിറ്റര്‍
Thursday 13th September 2012 4:20pm

സഫാരിയുടെ അപ്‌ഗ്രേഡ് വേര്‍ഷനുമായി ടാറ്റ മോട്ടോര്‍സ് എത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള പരീക്ഷണത്തിനൊടുവിലാണ് പുതിയ വേര്‍ഷനുമായി ടാറ്റ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ദല്‍ഹിയില്‍ നടന്ന ഓട്ടോ ഷോയില്‍ പുതിയ സഫാരിയുടെ പ്രഖ്യാപനം ടാറ്റ നടത്തിയത്. വിപണിയിലും റോഡുകളിലും കൊടുങ്കാറ്റാവാന്‍ തയ്യാറായെത്തുന്ന സഫാരിയുടെ പേര് തന്നെ ‘സ്റ്റോം’ എന്നാണ്.

Ads By Google

ഏരിയാ ക്രോസ് ഓവര്‍ പ്ലാറ്റ് ഫോമിലായിരിക്കും സ്‌റ്റോമിന്റെ നിര്‍മാണമിക്കുന്നത്. കര്‍ട്ടണ്‍ എയര്‍ ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങള്‍ സ്‌റ്റോമില്‍ ഉണ്ടാകും. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നിവയും സ്‌റ്റോമിന്റെ പ്രത്യേകതയാണ്.

ഇതൊന്നും കൂടാതെ പഴയ വേര്‍ഷനില്‍ കാതലായ മാറ്റങ്ങളുമായാണ് സ്റ്റോം എത്തുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി മുന്നിലേയും പിന്നിലേയും ബമ്പര്‍, ഹെഡ് ലൈറ്റ്, ടെയില്‍ ലാമ്പ്, ഫോഗ് ലൈറ്റ് എന്നിവയില്‍ മാറ്റമുണ്ട്. ലാന്റ് റോവറുമായി ഏറെ രൂപ സാദൃശ്യമുണ്ട് സ്റ്റോമിന്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

ഒമ്പത് നിറങ്ങളിലായാണ് സ്റ്റോം എത്തുന്നത്. പതിനഞ്ച് ലക്ഷത്തിനുള്ളിലായിരിക്കും ഇതിന്റെ വിലയെന്നും അറിയുന്നു. ഈ വര്‍ഷം അവസാനത്തോടെ സ്‌റ്റോം വിപണിയിലെത്തും.

Advertisement