എഡിറ്റര്‍
എഡിറ്റര്‍
സ്‌കൈപ് ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 3.0 പുറത്തിറങ്ങി
എഡിറ്റര്‍
Thursday 22nd November 2012 12:59pm

ന്യൂദല്‍ഹി: ആന്‍ഡ്രോയിഡ് വേര്‍ഷനോടുകൂടിയ സ്‌കൈപ് മോഡല്‍ പുറത്തിറങ്ങി. ടാബ്ലറ്റുകളുടെ വലിയ സ്‌ക്രീനിന് ഉതകുന്ന രീതിയിലാണ് ആന്‍ഡ്രോയിഡ് 3.0 വേര്‍ഷന്‍ സ്‌കൈപ് പുറത്തിറക്കിയിരിക്കുന്നത്.

സ്‌ക്രീന്‍ ചെറുതായാലും വലുതായാലും പുതിയ വേര്‍ഷന്‍ സെറ്റിന്റെ സ്വഭാവമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും സ്‌കൈപ് അവകാശപ്പെടുന്നു.

Ads By Google

ഓഡിയോ ക്വാളിറ്റി ഏറെ മെച്ചപ്പെട്ട രീതിയിലാണ് പുതിയ വേര്‍ഷന്‍. കൂടാതെ പുതിയ വേര്‍ഷനിലൂടെ മൈക്രോസോഫ്റ്റ് അക്കൗണ്ടിലേക്കും ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

വൈഡ് ബാന്‍ഡ് ഓഡിയോ കോഡെക് ഉപയോഗിച്ച് ശബ്ദങ്ങള്‍ വളരെ വ്യക്തതയോടെ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും.

ഗൂഗിള്‍ പ്ലേ വഴി സ്‌കൈപ് 3.0 ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് v2.1 ഉം അതിനുമുകളിലുള്ള വേര്‍ഷനുള്ളവര്‍ക്ക് മാത്രമേ സ്‌കൈപ് 3.0 ലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

Advertisement