Categories

സ്­ത്രീ­കള്‍ക്കും കു­ട്ടി­കള്‍­ക്കു­മാ­യി പുതി­യ യു­എന്‍ സംഘടന

ന്യൂയോര്‍­ക്ക്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാ­യി അ­ന്താ­രാ­ഷ്ട്രാ­ത­ല­ത്തില്‍ പുതിയ സംഘടന രൂപീകരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ഇ­തു­മാ­യി ബ­ന്ധ­പ്പെട്ട പ്രമേയം യുഎന്‍ പൊതു സഭ ഐക്യകണ്‌ഠേന പാസാക്കി. നിലവിലുള്ള നാലു സംഘടനകളെ ലയിപ്പിച്ചാണ് യു.എന്‍ എന്റിറ്റി ഫോര്‍ ഈക്വാലിറ്റി ആന്‍ഡ് ദ എംപവര്‍മെന്റ് ഓഫ് വിമന്‍ അഥവാ യു.എന്‍ വിമന്‍ എന്ന പുതിയ സംഘടന രൂപവത്ക്കരിച്ചത്.

ഐക്യരാഷ്ട്ര സഭ സംഘടന രൂപീകരിക്കുന്നതോടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അ­ഭി­പ്രാ­യ­പ്പെട്ടു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.