തിരുവനന്തപുരം: റിസര്‍വ്ബാങ്ക് 50 രൂപയുടെയും 10 രൂപയുടെയും പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു. മഹാത്മാഗാന്ധി സീരിസ് 2005ല്‍പ്പെട്ട നോട്ടുകളിലെ പ്രധാന വ്യത്യാസം രൂപയുടെ ചിഹ്നം അവയില്‍ ആലേഖനം ചെയ്തതാണ്.

Ads By Google

പുതിയ നോട്ടുകള്‍ ഇറങ്ങിക്കഴിഞ്ഞാലും പഴയ 50,10 രൂപ നോട്ടുകള്‍ക്ക് നിയമസാധുത ഉണ്ടായിരിക്കുമെന്ന്‌ തിരുവനന്തപുരം റിസര്‍വ്ബാങ്ക് ജനറല്‍ മാനേജര്‍ അറിയിച്ചു.

എന്നാല്‍ പുതിയ നോട്ടുകളില്‍ വരുത്താനുദ്ദേശിക്കുന്ന കൂടുതല്‍ മാറ്റങ്ങളെ കുറിച്ച് റിസര്‍വ്ബാങ്ക് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുതിയ നോട്ടുകള്‍ എന്ന് പുറത്തിറങ്ങുമെന്ന വിവരം അറിവായിട്ടില്ല.