എഡിറ്റര്‍
എഡിറ്റര്‍
പുതിയ ജേഴ്‌സിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
എഡിറ്റര്‍
Friday 17th August 2012 11:51am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയില്‍ മാറ്റംവരുത്തി. ഇനി പുതിയ മുഖത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വരാനിരിക്കുന്ന ട്വന്റി-20 മത്സരത്തിന് ഇറങ്ങുക. ജേഴ്‌സിയുടെ നിറത്തില്‍ മാറ്റമില്ലെങ്കിലും ഇടതുകൈയ്യിന്റെ ഭാഗത്തായി ഇന്ത്യന്‍ പതാകയുടെ നിറമാണ് ഉള്ളത്.

Ads By Google

ഇന്നലെയായിരുന്നു പുതിയ ജേഴ്‌സിയുടെ ഉദ്ഘാടനം. ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സറായ നൈക്കാണ് പുതിയ ജേഴ്‌സിയും ഡിസൈന്‍ ചെയ്തത്.

ഇന്ത്യന്‍ പതാകയുടെ നിറം ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും ഒരുപോലെ സന്തോഷവാന്‍മാരാണ്. മത്സരത്തിനായി ഇറങ്ങുമ്പോള്‍ സ്വന്തം രാജ്യത്തിനായി വിജയങ്ങള്‍ സമ്മാനിക്കണമെന്ന തോന്നല്‍ മനസ്സില്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് പറഞ്ഞു.

പുതിയ ജേഴ്‌സിയെ ഏറെ ഇഷ്ടപ്പെടുന്നതായും ടീമിനെ സംബന്ധിച്ച് ഇതൊരു പുതിയ തുടക്കമാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പറഞ്ഞു.

അടുത്തമാസം ന്യൂസിലന്റിനെതിരെ നടക്കുന്ന ട്വന്റി-20  മത്സരത്തിലാണ് ഇന്ത്യന്‍ ടീം ആദ്യമായി ഈ ജേഴ്‌സി അണിയുക.

ഇന്ത്യന്‍ ടീമിലേക്ക് രണ്ടാം വരവിനായി ഒരുങ്ങുന്ന യുവരാജ് സിങ്ങും പുതിയ ജേഴ്‌സിയില്‍ ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നു. ഇത് ഒരു സ്വപ്‌നമാണെന്നാണ് തനിയ്ക്ക്‌ തോന്നുന്നതെന്നും ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്‌സിയണിഞ്ഞ് ഇവിടെ നില്‍ക്കാന്‍ കഴിയുമെന്ന് കരുതിയതല്ലെന്നും യുവരാജ് പറഞ്ഞു.

Advertisement