Categories

Headlines

രൂപയ്ക്ക് ചിഹ്നമായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയ്ക്ക ചിഹ്നമായി. തമിഴ്‌നാട് സ്വദേശിയായ ഡി ഉദയകുമാര്‍ രൂപകല്‍പ്പന ചെയ്ത ചിഹ്നത്തിനാണ് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ഡോളര്‍,യൂറോ, പൗണ്ട് എന്നി കറന്‍സികളുടെ നിലവാരത്തിലേക്ക് ഇനി ഇന്ത്യ രൂപയക്കും സ്ഥാനം കിട്ടും. മുംബൈ ഐ ഐ ടി യിലെ വിദ്യാര്‍ത്ഥിയായിരുന്നു ഉദയകുമാര്‍. ദേവനാഗിരി ലിപിയിലെ ര യും ഇംഗ്ലീഷിലെ ആര്‍ എന്ന അക്ഷരവും ദ്യോതിപ്പിക്കുന്നതാണ് ചിഹ്നം. നടുവിലെ രണ്ടു വര ദേശിയപതാകയെ സൂചിപ്പിക്കുന്നു.

ചിഹ്നം രൂപകല്‍പ്പന ചെയ്യാന്‍ പൊതുജനങ്ങള്‍ക്കും വിദ്യര്‍ഥികള്‍ക്കും മല്‍സരം സംഘടിപ്പിച്ചിരുന്നു. അതില്‍ നിന്നാണ് ഉദയകുമാറിന്റെ ഡിസൈന്‍ തിരഞ്ഞെടുത്തത്. ഗുവാഹത്തി ഐ ഐ ടിയില്‍ അധ്യാപകനായി ഇന്ന് ജോലിയില്‍ പ്രവേശിക്കുകയാണ് ഉദയകുമാര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.