Categories

Headlines

പുതിയ മാറ്റങ്ങളുമായി സ്വിഫ്റ്റ് അടുത്ത മാസമെത്തുന്നു

മുംബൈ: കാര്‍ വമ്പനായ മാരുതി സുസുക്കിയുടെ ഏറെ ജനപ്രീതി നേടിയ മോഡലായ സ്വിഫ്റ്റ് ഒട്ടേറെ പുതുമുകളുമായി പുതുരൂപത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. ഏറെ മാറ്റങ്ങളോടെയെത്തുന്ന പുതിയ മോഡല്‍ അടുത്തമാസത്തോടെ വിപണിയിലെത്താനാണ് സാധ്യത.

നിലവിലുള്ള സ്വിഫ്റ്റിനെ അപേക്ഷിച്ച് നീളവും വീതിയും കൂടുതലുള്ള പുതിയ മോഡലിന് ഉയര്‍്ന്ന് മൈലേജും ലഭിക്കും. പെട്രോള്‍ മോഡലിന് 20 കിലോമീറ്ററും ഡീസലിന് 23.8 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്നാണറിയുന്നത്. നിലവില്‍ ഇത് യഥാക്രമം 17.9 കിലോമീറ്ററും 21 കിലോമീറ്ററുമാണ്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ സ്വിഫ്റ്റിന് പ്ലാസ്റ്റിക് ഇന്ധന ടാങ്കായിരിക്കും ഉണ്ടാവുക. ഇന്ധന ടാങ്ക് പ്ലാസ്റ്റിക്കായതിനാല്‍ ഭാരം കുറവായിരിക്കും. ഇതുമൂലം ഇന്ധനക്ഷമത 13 ശതമാനത്തിലേറെ വര്‍ധിക്കും.

ആറ് വര്‍ഷം മുന്‍പ് മാരുതി പുറത്തിറക്കിയ സ്വിഫ്റ്റ് കഴിഞ്ഞ വര്‍ഷം മാത്രം 1.4 ലക്ഷം എണ്ണമാണ് വിറ്റ് പോയത്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി വെര്‍ഷനുകളില്‍ ലഭ്യമായ സ്വിഫ്റ്റിന് 3.9 ലക്ഷം രൂപ മുതല്‍ 5.5 ലക്ഷം രൂപ വരെയാണ് നിലവിലെ വില. എന്നാല്‍ പുതുക്കിയ മോലിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.