ന്യുദല്‍ഹി: ബി.എസ്.എന്‍.എല്ലില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ വിവര വിനിമയ സാങ്കേതിക വകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനികളെ മാതൃകയാക്കിക്കൊണ്ട് ബി.എസ്.എന്‍.എല്ലിനെ നാല് സോണുകളായി തിരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഓരോ സോണിലും ഓരോ മേധാവികളെ നിയമിക്കും. പുതിയ സംവിധാനം ജൂണ്‍ മുതല്‍ നടപ്പില്‍ വരുമെന്ന് വകുപ്പ് പ്രതീക്ഷിക്കുന്നു. ഈ സംവിധാനം അമേരിക്കന്‍ കമ്പനിയായ ‘ബേബി ബെല്ലി’നോട് സാദൃശ്യമള്ളതായിരിക്കും.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.എസ്.എന്‍.എല്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2005-2006ല്‍ 40177 കോടിരൂപയും 2009-2010ല്‍ 32045 കോടിരൂപയുമായിരുന്നു ബി.എസ്.എന്‍.എല്ലിന്റെ വരുമാനം. 1823 കോടി രൂപയുടെ നഷ്ടമാണ് ആ വര്‍ഷം രേഖപ്പെടുത്തിയിരുന്നത്.