ഡോ. അനില്‍ സചാരിയയുടെ നേതൃത്വത്തിലുള്ള ജൈവ വൈവിദ്ധ്യ ഗവേഷകര്‍ പശ്ചിമഘട്ടത്തില്‍ നിന്നും പുതിയ ഇനം തവളകളെ കണ്ടെത്തി. ഇതോടെ ജൈവവൈവിദ്ധ്യത്തിന്റെ സിരാകേന്ദ്രമായി മാറിയിരിക്കുകയാണ് പശ്ചിമഘട്ടം. ഇവിടെ നിന്നും ഇനിയും ധാരാളം ജീവികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഇതുവരെ ഒന്‍പത് ഇനത്തില്‍ പെട്ട തവളകളെയാണ് കണ്ടെത്തിയത്. ഇതില്‍ എട്ടെണ്ണം റോര്‍ചസ്‌റ്റേസ് ഇനത്തിലും ഒന്ന് പോളീപെഡേറ്റ്‌സ് ഇനത്തിലും ഉള്‍പ്പെട്ടതാണ്. പശ്ചിമഘട്ടത്തിലെ സമീപ പദേശത്തു നിന്നാണ് ഇതില്‍ പലതിനെയും കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയില്‍ നിന്നും പുതിയ ഇനം തവളെ കണ്ടെത്തിയിട്ടുണ്ട്.

പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍, സി. രാധാകൃഷ്ണന്‍, കെ. പി. ദിനേശ്, മുഹമ്മദ് ജാഫര്‍ പാലോട്ട്, സന്ദീപ് ദാസ്, ഡേവിഡ് വി രാജു, എസ്. കലേഷ്, സി. കെ വിഷ്ണുദാസ് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.