കൊച്ചി: പുതിയ ഇനം സ്രാവ് ഉള്‍പ്പടെ 84 ഇനം ആഴക്കടല്‍ മല്‍സ്യങ്ങളെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മസ്‌റ്റെലസ് മാന്‍ഗ്ലോറെന്‍സിക് എന്നാണ് പുതിയ സ്രാവിന് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വകുപ്പും ചേര്‍ന്നായിരുന്നു ഗവേഷണങ്ങള്‍ നടത്തിയത്. കന്യാകുമാരി മുതല്‍ രത്‌നഗിരി വരെയുള്ള സമുദ്രമേഖലയില്‍ നടത്തിയ പഠനത്തിലാണ് പുതിയ ഇനം മല്‍സ്യവര്‍ഗ്ഗങ്ങളെ കണ്ടെത്തിയിട്ടുള്ളത്.