എഡിറ്റര്‍
എഡിറ്റര്‍
നോക്കിയയെ രക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് എത്തുമോ?
എഡിറ്റര്‍
Friday 8th June 2012 10:48am

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ദാത്താക്കളായിരുന്ന നോക്കിയ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്മാര്‍ട്ട് ഫോണ്‍ കുത്തൊഴുക്കില്‍ ഒലിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനിയുടെ ഓഹരി വില ഇന്ന് 2.20 യൂറോ ആയി കൂപ്പുകുത്തിയിരിക്കുകയാണ്. 1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന നോക്കിയ രക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് എത്തുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നഷ്ടത്തില്‍ നീങ്ങുന്ന കമ്പനിയെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാനാണ് മൈക്രോസോഫ്റ്റിന്റെ നീക്കം.

സ്മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് മൈക്രോസോഫ്റ്റ് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് നോക്കിയയെയും കൂടെക്കൂട്ടാന്‍തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. 46 ബില്യണ്‍ യൂറോയാണ് മൈക്രോസോഫ്റ്റിന്റെ വരുമാനം നോക്കിയയുടെ മാര്‍ക്കറ്റ് വാല്യു ആകട്ടെ 8.4 യൂറോയും.

Advertisement