മസ്‌കത്ത്: വിദേശികള്‍ക്ക് പുതിയ ലഗേജ് നിബന്ധനകളുമായി ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്. സെപ്റ്റംബര്‍ ഒന്നുമുതലാണ് പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരിക.

Subscribe Us:

ഇതുപ്രകാരം കൃത്യമായി ആകൃതിയില്ലാത്തതും പുതപ്പുകളിലും മറ്റും പൊതിഞ്ഞിട്ടുള്ളതുമായ ലഗേജുകള്‍ ഇനിമുതല്‍ മസ്‌കത്ത് ഇന്റര്‍നാഷണല്‍, സലാല, സൊഹര്‍ എയര്‍പോര്‍ട്ടുകളില്‍ അനുവദിക്കില്ല.

എല്ലാ എയര്‍ലൈനുകളില്‍ പുതിയ നിബന്ധന ബാധകമാണെന്ന് എയര്‍പോര്‍ട്ട്മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിതെന്ന് ഒ.എ.എം.സി അറിയിച്ചു.


Also Read:  ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ച സംഭവം; യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍


‘എയര്‍പോര്‍ട്ട് യാത്രികരെ സംബന്ധിച്ച് ഇത് അവരുടെ ലഗേജിന്റെ സുരക്ഷ ഉറപ്പുവരുത്തും. വിമാനത്താവള ജീവനക്കാരുടെ സുരക്ഷാ പരിശോധനകള്‍ എളുപ്പമാക്കുകയും ചെയ്യും.’ ഒ.എ.എം.സി അറിയിച്ചു.

വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്താനും ഇതുവഴി കഴിയും.

സ്യൂട്ട്‌കേസുകളിലോ ട്രാവല്‍ ബാഗുകളിലോ ലഗേജ് പാക്ക് ചെയ്യണമെന്നാണ് യാത്രക്കാര്‍ക്കുള്ള നിര്‍ദേശം. ബേബി സ്‌ട്രോളേഴ്‌സ്, സൈക്കിള്‍, വീല്‍ ചെയര്‍, ഗോള്‍ഫ് ബാഗ് എന്നിവയ്ക്ക് വിലക്കില്ലെന്നും ഒ.എ.എം.സി അറിയിച്ചു.