കൊല്ലം: കയര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കയര്‍ വ്യവസായ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

ചവറയില്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഗ്രാന്റും കയര്‍ തൊഴിലാളികള്‍ക്ക് പെന്‍ഷനും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ചവറയില്‍ ഒരേക്കര്‍ സ്ഥലത്ത് കയര്‍ വ്യവസായ സ്ഥാപനം തുടങ്ങുമെന്നും കയര്‍ അനുബന്ധ ഉത്പന്നങ്ങളുടെ ഉത്പാദന കേന്ദ്രവും ആരംഭിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

തൊഴില്‍ യുവജന ക്ഷേമ മന്ത്രി ഷിബു ബേബി ജോണും പരിപാടിയില്‍ സന്നിഹിതനായിരുന്നു.

Malayalam News
Kerala News in English