എഡിറ്റര്‍
എഡിറ്റര്‍
സാന്‍ട്രോയ്ക്ക് പകരക്കാരന്‍
എഡിറ്റര്‍
Thursday 2nd January 2014 2:41pm

santro-Dool

ഒന്നര ദശകമായി വിപണിയില്‍ തുടരുന്ന സാന്‍ട്രോ സിങ്ങിന് ഒരു പകരക്കാരനെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഒരുങ്ങുന്നു.

ഇതിനായി പല സാധ്യതകള്‍ ദക്ഷിണ കൊറിയന്‍ കമ്പനി വിലയിരുത്തുന്നുണ്ട്. എന്തായാലും സാന്‍ട്രോയുടെ പിന്‍ഗാമിയും ഒരു ടോള്‍ ബോയ് തന്നെയായിരിക്കണമെന്ന് ഹ്യുണ്ടായിയ്ക്ക് ആഗ്രഹമുണ്ട്.

മാരുതിയുടെ വാഗണ്‍ ആറുമായി മത്സരിക്കണമെങ്കില്‍ അത് ആവശ്യവുമാണ്.

സഹോദര സ്ഥാപനമായ കിയ മോട്ടോഴ്‌സിന്റെ റേ എന്ന മോഡലിനെയാണ് ഹ്യുണ്ടായി പ്രധാനമായും പരിഗണിക്കുന്നതെന്ന് കേള്‍ക്കുന്നു.

നിലവില്‍ കൊറിയന്‍ വിപണിയില്‍ മാത്രമാണ് പൊക്കമുള്ള ഹാച്ച്ബാക്കായ റേ വില്‍പ്പനയ്ക്കുള്ളത്. 78 ബിഎച്ച്പി ശേഷിയുള്ള 998 സിസി , മൂന്ന് സിലിണ്ടര്‍ , പെട്രോള്‍ എന്‍ജിനാണ് ഇതിന് ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ റേയ്ക്ക് സ്ലൈഡിങ് ഡോറുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ല.

പുതിയ മോഡലിനെ ഹ്യുണ്ടായി എപ്പോഴാണ് അവതരിപ്പിക്കകയെന്ന് കൃത്യമായി പറയാനാവില്ല.

എന്നാല്‍ ഭാരത് സ്‌റ്റേജ് 5 എമിഷന്‍ നിയമങ്ങള്‍ 2015 ല്‍ പ്രാബല്യത്തിലാകുന്നതിനു മുമ്പ് പുതിയ മോഡല്‍ വിപണിയിലെത്തും. സാന്‍ട്രോയുടെ എന്‍ജിന്‍ ഭാരത് സ്‌റ്റേജ് 4 മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്.

Autobeatz

Advertisement