എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന ജീവനക്കാര്‍ക്ക് പുതിയ ശമ്പള കമ്മീഷന്‍
എഡിറ്റര്‍
Wednesday 27th November 2013 1:14pm

cash0

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള പത്താം ശമ്പള കമ്മീഷന്‍ രൂപവല്‍ക്കരിച്ചു.

ജസ്റ്റിസ് എം.രാമചന്ദ്രന്‍ അധ്യക്ഷനായാണ് കമ്മീഷന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

അഞ്ച് വര്‍ഷംകൂടുമ്പോഴാണ് സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നത്.

മുന്നോക്ക ക്ഷേമത്തിനുള്ള കമ്മീഷനെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കേണ്ടി വരുന്നവര്‍ക്ക് വിപണി വില നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

Advertisement