എഡിറ്റര്‍
എഡിറ്റര്‍
ഇനി റോമിംഗ് നിരക്ക് ഇല്ല: പുതിയ ടെലകോം നയത്തിന് അംഗീകാരം
എഡിറ്റര്‍
Thursday 31st May 2012 2:34pm

ന്യൂദല്‍ഹി : ടെലികോം മേഖലയില്‍ സമഗ്ര പരിഷ്‌കരണം വിഭാവനം ചെയ്യുന്ന ദേശീയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രണ്ടു പതിറ്റാണ്ടു പഴക്കമുള്ള ചട്ടങ്ങള്‍ പരിഷകരിച്ചുകൊണ്ടാണ് പുതിയ നയം അംഗീകരിച്ചിരിക്കുന്നത്.

ചെറിയ ഭേദഗതികളോടെയാണ് ടെലികോം നയം അംഗീകരിച്ചത്. ഇതനുസ്സരിച്ച് മൊബൈല്‍ ഫോണുകളില്‍ റോമിംഗ് നിരക്ക് ഒഴിവാകും. എല്ലാ സംസ്ഥാനങ്ങളിലും ഒരേ നമ്പര്‍ ഉപയോഗിക്കാന്‍ ഉപഭോക്താവിന് കഴിയുകയും എല്ലാ ഉപഭോക്താക്കള്‍ക്കും ബ്രോഡ്ബാന്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്യും.

3ജി സ്‌പെക്ട്രം പങ്കുവെയ്ക്കല്‍ അനുവദിക്കില്ലെന്നും പത്തുവര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കാന്‍ വ്യവസ്ഥകളുണ്ടെന്നും പ്രഖ്യാപിച്ച് 2012 ഫെബ്രുവരിയിലാണ് ടെലകോം മന്ത്രി കപില്‍ സിബല്‍ പുതിയ ടെലകോം നയം പ്രഖ്യാപിച്ചത്.

മൊബൈല്‍ഫോണുകള്‍ക്കാവശ്യമുള്ള ഉയര്‍ന്ന ആവൃത്തിയിലുള്ള സ്‌പെക്ട്രം ലൈസന്‍സുകള്‍ക്ക് ഏകീകൃത ലൈസന്‍സ് ഫീസും പുതിയ ടെലകോം നയത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. ടെലികോം ലൈസന്‍സ് വിതരണത്തിലുണ്ടാകുന്ന നഷ്ടം നികത്തുന്ന നിര്‍ദ്ദേശങ്ങളും നയത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

Advertisement