എഡിറ്റര്‍
എഡിറ്റര്‍
പട്ടിക വിഭാഗത്തിനെതിരായ പീഡനത്തിന് കടുത്ത ശിക്ഷ; നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം
എഡിറ്റര്‍
Thursday 14th November 2013 8:51am

parliament

ന്യൂദല്‍ഹി: പട്ടിക വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെയുള്ള പീഡനത്തിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭായോഗത്തില്‍ അംഗീകാരം. പട്ടിക വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ ശിക്ഷകളാണ് പുതിയ നിയമഭേദഗതിയിലുള്ളത്.

പുതിയ നിയമഭേദഗതി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര മന്ത്രിമാരായ ശരദ് പവാറും അജിത് സിങ്ങും എതിര്‍ത്തെങ്കിലും മന്ത്രിസഭാ യോഗം നിയമഭേദഗതി അംഗീകരിക്കുകയായിരുന്നു.

പട്ടിക വിഭാഗക്കാര്‍ക്കെതിരായ അക്രമങ്ങളില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചാല്‍ രണ്ട് മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണം. ഊര് വിലക്ക് പോലുള്ള നടപടികളില്‍ കഠിനമായ ശിക്ഷകള്‍ നല്‍കണം. എന്നീ നിര്‍ദേശങ്ങളാണ് ഭേദഗതിയിലുള്ളത്.

സാമൂഹ്യനീതി വകുപ്പ് മന്ത്രിയായ കുമാരി സെല്‍ജയാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. അതേസമയം, കേരളത്തിന്റെ എതിര്‍പ്പ് മറികടന്ന് ഗ്രാമീണ ഡോക്ടര്‍ കോഴ്‌സിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ബി.എസ്‌.സി കമ്യൂണിറ്റി ഹെല്‍ത്ത് കോഴ്‌സിനാണ് അംഗീകാരം നല്‍കിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ കോഴ്‌സ് സര്‍വ്വകലാശാലകള്‍ക്ക് ആരംഭിക്കാം.

കേരളത്തിന് പുറമേ  ഇ.എം.എ, പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവര്‍ ഈ കോഴ്‌സിനെ എതിര്‍ത്തിരുന്നു.

Advertisement