എഡിറ്റര്‍
എഡിറ്റര്‍
ഇതാവരുന്നു മോദിയുടെ അടുത്ത പണി : ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം
എഡിറ്റര്‍
Tuesday 7th February 2017 8:13pm

recharge
ന്യൂദല്‍ഹി: നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പുതിയ നിയന്ത്രണവുമായി നരേന്ദ്രമോദി സര്‍ക്കാര്‍ വരുന്നു. ഇത്തവണ വിലങ്ങിടാന്‍ പോകുന്നത് ഫോണ്‍ റീച്ചാര്‍ജിംഗിനാണ്.

ഫോണ്‍ റീച്ചാര്‍ജ് ചെയ്യണമെങ്കില്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന നിയന്ത്രണമാണ് മോദി സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കാന്‍ പോകുന്നത്. ഒരു വര്‍ഷത്തിന് ഉള്ളില്‍ തന്നെ പുതിയ നിയമം നടപ്പിലാക്കുമെന്ന് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് സുപ്രീം കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചു.


Also Read: സ്‌കോര്‍ 300*, നേടിയത് ഒരു ടീമല്ല ഒരാള്‍ ഒറ്റയ്ക്ക് : ട്വന്റി-20 യില്‍ ട്രിപ്പിളടിച്ച് ലോക ക്രിക്കറ്റിനെ അമ്പരപ്പിച്ച് ഇന്ത്യന്‍ താരം


സാമ്പത്തിക കുറ്റകൃത്യങ്ങളും ആള്‍മാറാട്ടവും തടയാനാണ് പുതിയ നിയന്ത്രണമെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. ഇന്ത്യയിലെ 90 ശതമാനം വരുന്ന മൊബൈല്‍ ഉപഭോക്താക്കള്‍ക്കും പുതിയ നിയമം തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍ നേതൃത്വം നല്‍കിയ ബെഞ്ചിന് മുമ്പാകെയാണ് റോത്തഗി തീരുമാനം അറിയിച്ചത്. ആധാര്‍ കാര്‍ഡോ, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കേണ്ടി വരും ഈ നിയമം നടപ്പിലാകുന്നതോടെ.

Advertisement