കുറ്റവാളികള്‍ക്ക് ക്ഷേത്രം അടിച്ചുവാരിനുള്ള ശിക്ഷ നല്‍കിക്കോണ്ട് ഒരു പുതിയ കീഴ്‌വക്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പാട്‌ന ഹൈക്കോടതി. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതിനുപകരം അവരെ ഷണ്ഡന്‍മാരാക്കുകയാണ് വേണ്ടതെന്ന് ദല്‍ഹി ഹൈക്കോടതി പ്രസ്ഥാവിച്ചതിനു പിന്നാലെയാണ് പാട്‌ന ഹൈക്കോടതിയുടെ ഈ വിധി.

പശ്ചിമ പാട്‌നയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്ന ശങ്കറിനും രാജുസാഹിബിനുമാണ് പാട്‌ന ഹൈക്കോടതി ഈ വിചിത്ര ശിക്ഷ വിധിച്ചത്. ശങ്കര്‍ അനധികൃതമായി ആയുധം കൈവശം വെച്ചതിന് 5 വര്‍ഷത്ത കഠിന തടവിന് ശിക്ഷയനുഭവിച്ചുവരുന്നയാളണ്. രാജു ഭായിയാകട്ടെ 6 മാസത്തെ തടവു ശിക്ഷ്‌ക്കും. ഇരുവര്‍ക്കും ജാമ്യം നല്‍കിയ ശേഷമാണ് പാട്‌നയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ അടിച്ചുവാരാനും ക്ഷേത്രാധികാരികളില്‍ നിന്ന് നല്ലനടപ്പിനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടണമെന്നുമാണ് വിധിയില്‍ പ്രസ്ഥാവിച്ചിട്ടുള്ളത്.

മതനിരപേക്ഷ ജനാധിപത്യം ഭരണഘടനയില്‍തന്നെ പറഞ്ഞിട്ടുള്ള ഇന്ത്യയില്‍ കോടതിയുടെ ഇത്തരം ശിക്ഷാമുറകള്‍ എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുന്നതെന്ന് നോക്കിക്കാണേണ്ടതുണ്ട്. ഇത് മത നിരപേക്ഷതയെ അട്ടിമറിക്കുന്നതായിത്തീരുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. കൂടാതെ കുറ്റവാളികള്‍ ഇത്തരം അവസരങ്ങള്‍ ദുരുപയോഗിക്കനും സാധ്യതയുണ്ട്.