കോട്ടയം:  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചു.

രാവിലെ 6.30ന് നടന്ന പ്രഭാതപ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വൈദികരും മെത്രാപ്പൊലീറ്റമാരുമാണ് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വതീയയെ പള്ളിയിലേക്ക് ആനയിച്ചത്. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയോടെ ചടങ്ങ് ഔദ്യോഗികമായി തൂടങ്ങി.

സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി നൂറുകണക്കിന് വിശ്വാസികള്‍ പരുമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ ്സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. സഹ കാര്‍മികളായി മെത്രാപ്പൊലീത്തമാരുമുണ്ട്.